പാലക്കാട് രൂക്ഷമായ ജലക്ഷാമം ബാധിച്ച പ്ലാച്ചിമടയിലെ കൊക്കക്കോള ബോട്ടിലിങ് പ്ലാൻറ് പൂട്ടണമെന്ന് ആവശ്യപ്പെട്ട്പ് രദേശവാസികൾ ആരംഭിച്ച സമരത്തിന് വിഎസിൻറെ പിന്തുണയോടെ മറ്റൊരു മാനം കൈവന്നു. ആഗോള മൂലധനത്തിന് ഇന്ത്യൻ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവിൽ നിന്ന് നേർക്കുനേർ എതിർപ്പ് നേരിട്ട് ഒടുവിൽ പിൻവാങ്ങേണ്ടിവന്നു. ഒരു ജനതയ്ക്ക് സ്വന്തം മണ്ണിലും ജലത്തിലുമുള്ള അവകാശത്തിനായി വിഎസ് അവരോടൊപ്പം നടത്തിയത് ഐതിഹാസികമായ ഹരിത സമരമായിരുന്നു