ഐസ്ക്രീംകേസ്

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിക്കാന്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതില്‍ സുപ്രീംകോടതിയില്‍ വി എസ് കേസ് നടത്തിയിരുന്നു.
പഴയ ഐസ്ക്രീം കേസില്‍ നിന്നും കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടതെങ്ങനെ എന്ന് കുറ്റസമ്മത മൊഴി പരസ്യമായി പറഞ്ഞ റൗഫിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംനമ്പര്‍ 59 രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.  അത് വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു.  പിന്നീട് ഭരണം മാറുകയും കുഞ്ഞാലിക്കുട്ടി മന്ത്രിയാവുകയും ചെയ്തപ്പോള്‍ കേസിന്‍റെ അന്വേഷണം സ്വാധീനിക്കപ്പെട്ടു എന്ന് വി എസ് കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചു.  ചീഫ് ജസ്റ്റീസ് തന്നെയാണ് വാദം കേട്ടത്.  വാദം കേട്ട ചീഫ് ജസ്റ്റീസ് അന്വേഷണം കോടതി മോണിറ്റര്‍ ചെയ്യുമെന്ന് പ്ര്യഖ്യാപിച്ചു.  വി എസിന്‍റെ അന്യായം കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കീഴ്ക്കോടതിയില്‍ സമര്‍പ്പിക്കപ്പെടുകയും അതിനെതിരെ വി എസ് ഉന്നത ന്യായാസനങ്ങളെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്.  ആ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

സൂര്യനെല്ലികേസ്


കേരള മനസാക്ഷിയെ പിടിച്ചുലച്ച സൂര്യനെല്ലി കേസില്‍ വി എസ് നടത്തിയ ഇടപെടലുകള്‍ നിരവധിയാണ്.  പ്രതിപക്ഷ നേതാവെന്ന നിലയിലും, മാനുഷിക പക്ഷത്തുനിന്നുകൊണ്ടും വി എസ് സൂര്യനെല്ലി പെണ്‍കുട്ടിക്കു നീതി ലഭിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഭാഗമായിട്ടുണ്ട്.