വേലിക്കകത് , തിരുവനന്തപുരം-33 0471 2316045

2002 ഏപ്രിൽ മാസത്തിൽ വിഎസ് പ്രതിപക്ഷ നേതാവായിരുന്നു. ഇടുക്കിജില്ലയിലെ മതികെട്ടാൻ മലയിൽ വൻ തോതിൽ കൈയേറ്റം നടന്നിട്ടുണ്ടെന്നും, നൂറുകണക്കിനു മരങ്ങൾ കത്തിച്ചുകളഞ്ഞെന്നും മാധ്യമവാർത്തകൾ പുറത്തുവരുന്നു. ഏപ്രിൽ 20ന് വിഎസ് മതികെട്ടാൻ മല സന്ദർശിച്ചു. വലിയ കോളിളക്കമുണ്ടാക്കിയ സംഭവത്തിന് ശേഷം വിഎസ് നിരന്തരമായി ഈ വിഷയം നിയമസഭയിലും മാധ്യമങ്ങൾക്ക് മുന്നിലും ഉയർത്തിക്കൊണ്ടേയിരുന്നു. ഒടുവിൽ മതികെട്ടാൻ മല സർക്കാർ ദേശിയോദ്യാനമായി പ്രഖ്യാപിച്ചു.