കേരളത്തിലെ നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും നികത്തുന്നതില്‍ നിന്നും രൂപമാറ്റം വരുത്തുന്നതില്‍ നിന്നും സംരക്ഷിക്കുന്നതിനായി 2008 ല്‍ വി എസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് കേരള നെല്‍വയലും നീര്‍ത്തടവും സംരക്ഷണ നിയമം-2008. കേരളത്തിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിര്‍ത്തുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഈ നിയമം നടപ്പാക്കിയിരിക്കുന്നത്. ലോകത്തിന് തന്നെ പിന്നീട് മാതൃകയായ ഈ നിയമം 90 കളുടെ പകുതി മുതല്‍ തന്നെ വി എസ് ആരംഭിച്ച ഹരിത രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്.