കാസര്‍ഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളില്‍ കശുമാവ് തോപ്പുകളില്‍ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ എന്ന അത്യുഗ്രശേഷിയുള്ള കീടനാശിനി ഉപയോഗിച്ചുവന്നിരുന്നു. പ്രദേശത്തെ ശിശുക്കളില്‍ അസാധാരണമായ രോഗലക്ഷണങ്ങളും വളര്‍ച്ചാരീതികളും കണ്ടുവന്നതിനെ തുടര്‍ന്ന് കീടനാശിന് പ്രയോഗത്തിനെതിരെ വലിയതോതില്‍ സമരം ഉയര്‍ന്നുവന്നു. 2006ല്‍ എന്‍ഡോസള്‍ഫാന്‍റെ ഉപയോഗഫലമായി മരണമടഞ്ഞ കേരളത്തിലെ 135 കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം സര്‍ക്കാര്‍ വിതരണം ചെയ്യുകയുണ്ടായി. എന്‍ഡോസള്‍ഫാന്‍റെ ഇരകളായ വ്യക്തികളെ ചികിത്സിക്കുന്നതിനും അവര്‍ക്ക് ഭക്ഷണവും മറ്റു ആവശ്യവസ്തുക്കളും നല്‍കുന്നതിനും സര്‍ക്കാര്‍ ഒരു പദ്ധതി രൂപവല്‍ക്കരിക്കുമെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഉറപ്പു നല്‍കി. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി മുഖ്യമന്ത്രിയായ വി എസ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിരാഹാര സമരം നടത്തി(രാജ്യത്ത് തന്നെ ആദ്യമായിരുന്നു ഒരു മുഖ്യമന്ത്രിയുടെ നിരാഹാര സമരം) പിന്നീട് 2016 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിയ സമരപ്പന്തലില്‍ വി എസ് എത്തുകയും ആ സമരം വിജയിപ്പിക്കുകയും ചെയ്തിരുന്നു.